അമ്മയുടെ അമിത ലാളനയിലും വാത്സല്യത്തിലും വളർന്ന ഭരത് തനിക്കു സന്തോഷം വന്നാലുടനെ ചുറ്റുമുള്ള ആരെയെങ്കിലും ചുംബിക്കും. ഭരതിന്റെ ജീവിതത്തിലെ സന്തോഷകരമായ ഒരു സന്ദർഭത്തിൽ അവൻ തോട്ടടത് നിന്നിരുന്ന അധോലോക സംഘത്തലവനായ റാമ്പോയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്നു. അതോടെ അയാളുടെ ജീവിതത്തിലും ഭരതിന്‍റെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കുന്നു